വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം.
കണ്ണൂർ: കണ്ണൂർ താഴെചൊവ്വ എല്‍പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം. യഥാർത്ഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. സംവത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Add Asianetnews as a Preferred Source

അതേസമയം, ആലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയയാളെ തിരിച്ചയച്ചു. പോളിംഗ് ബൂത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്. കളര്‍കോട് എല്‍ പി എസിലെ 67-ആം നമ്പര്‍ ബൂത്തില്‍ ആയിരുന്നു സംഭവം.
