മണ്ഡലത്തിലെ ഒരു പൈപ്പ് തുറന്ന്, അതിൽ വെള്ളമില്ലെന്ന് രാജേഷ് വീഡിയോയിലൂടെ കാട്ടിക്കൊടുത്തതാണ് സംഭവങ്ങളുടെ തുടക്കം. അതേ പൈപ്പിൽ വെള്ളമുണ്ടെന്ന് സിറ്റിം​ഗ് എംഎൽഎയായ വി ടി ബൽറാം പിന്നീട് തെളിയിച്ചതോടെ രാജേഷിനെതിരെ പ്രചാരണവുമായി യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയയിൽ സജീവമായി. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ഒരു പൈപ്പ് തുറന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് തൃത്താലയിലെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്. മണ്ഡലത്തിലെ ഒരു പൈപ്പ് തുറന്ന്, അതിൽ വെള്ളമില്ലെന്ന് രാജേഷ് വീഡിയോയിലൂടെ കാട്ടിക്കൊടുത്തതാണ് സംഭവങ്ങളുടെ തുടക്കം. അതേ പൈപ്പിൽ വെള്ളമുണ്ടെന്ന് സിറ്റിം​ഗ് എംഎൽഎയായ വി ടി ബൽറാം പിന്നീട് തെളിയിച്ചതോടെ രാജേഷിനെതിരെ പ്രചാരണവുമായി യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയയിൽ സജീവമായി. 

Add Asianetnews as a Preferred SourcegooglePreferred

രാജേഷിന്റെ ആരോപണം പൊളി‍ഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകർ വ്യാപകമായി വീഡിയോ പ്രചരിപ്പിക്കുന്നത്. ക്രോണിക് ബാച്ചിലർ സിനിമയിൽ ഇന്നസെന്റ് പൈപ്പ് തുറക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് രാജേഷിനെതിരെ പരിഹാസവുമായി ബൽറാമും രം​ഗത്തെത്തിയതോടെ സം​ഗതി കൂടുതൽ വിവാദമായി.