Asianet News MalayalamAsianet News Malayalam

'സർവേ ഫലം നഗ്നമായ സത്യം'; ജനക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് മന്ത്രി സുനിൽ കുമാര്‍

പ്രതിപക്ഷം എല്ലാ വിഷയത്തിലും തെറ്റിദ്ധാരണ പരത്തുന്നു. രമേശ് ചെന്നിത്തലയുടെ ആഴക്കടൽ വിവാദവും തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണെന്നും സുനിൽ കുമാർ വിമർശിച്ചു. 

Minister Sunil kumar response prepoll Survey results
Author
Thrissur, First Published Feb 22, 2021, 10:55 AM IST

തൃശ്ശൂർ: ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം നഗ്നമായ സത്യമെന്ന് മന്ത്രി സുനിൽ കുമാര്‍. ഇത് ജനക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. എൽഡിഎഫ് ഇനിയും കൂടുതൽ സീറ്റ് നേടും. പിണറായി മികച്ച ഭരണാധികാരിയാണെന്നും ജനങ്ങൾ സ്വീകരിക്കുന്നത് നേരെ വാ നേരെ പോ എന്ന നയമാണെന്നും മന്ത്രി പറഞ്ഞു. 

പ്രതിപക്ഷം എല്ലാ വിഷയത്തിലും തെറ്റിദ്ധാരണ പരത്തുന്നു. ശബരിമല ആരും നശിപ്പിച്ചിട്ടില്ല. രമേശ് ചെന്നിത്തലയുടെ ആഴക്കടൽ വിവാദവും തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണെന്നും സുനിൽ കുമാർ വിമർശിച്ചു. ആഴക്കടൽ മത്സ്യബന്ധനം അനുവദിക്കുന്നത് കേന്ദ്ര നയം ആണ്. ഇക്കാര്യത്തിൽ നടക്കുന്ന സമരം അനാവശ്യമാണ്. പിഎസ്‍‍സി വിഷയത്തിൽ സർക്കാർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ചിലർ ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് സുനിൽ കുമാർ കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ നിന്നും വർഗീയത ഇറക്കുമതി ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ സീ ഫോർ പ്രീ പോൾ സർവേ ഫലം പ്രവചിച്ചത്. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എൻഡിഎ മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു.

Follow Us:
Download App:
  • android
  • ios