Asianet News MalayalamAsianet News Malayalam

ലീഗുമായി സീറ്റ് വിഭജന ചർച്ചകൾ തുടരുന്നു, അന്തിമ തീരുമാനം അറിയിക്കുമെന്ന് മുല്ലപ്പള്ളി

ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ് അന്തിമ തീരുമാനം ആയാൽ ഔദ്യോഗികമായി അറിയിക്കുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. 

 

mullappally ramachandran response on udf seat division
Author
Thiruvananthapuram, First Published Feb 28, 2021, 4:34 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റുവിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ആയാൽ ഔദ്യോഗികമായി അറിയിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. 

ലീഗ്-കോൺഗ്രസ് സീറ്റ് ചർച്ചയിൽ മൂന്ന് സീറ്റ് കൂടുതൽ ലീഗിന് നൽകാൻ ധാരണയായതായിട്ടുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ബേപ്പൂർ, കൂത്തുപറമ്പ്, ചേലക്കര സീറ്റുകൾ നൽകാനാണ് യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ധാരണയായത്. രണ്ട് സീറ്റുകൾ വച്ചുമാറും. 

ചേലക്കര സംവരണ മണ്ഡലമായതിനാൽ ലീഗിന് പ്രാദേശീകമായി സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂർ മുമ്പ് ലീഗ് മത്സരിച്ച മണ്ഡലമാണ്. ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത് പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു. നടൻ ധർമ്മജനെ പരിഗണിക്കുന്ന ബാലുശ്ശേരി കോൺഗ്രസിന് നൽകും. പകരം കുന്ദമംഗലം ലീഗെടുക്കും. പുനലൂരിന് പകരം ചടയമംഗലം സീറ്റ് കോൺഗ്രസ് ലീഗിന് നൽകാനും ധാരണയായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios