Asianet News MalayalamAsianet News Malayalam

ഇപ്പോൾ നടക്കുന്നത് വ്യാജസർവ്വേകൾ, പിന്നിൽ ബോധപൂർവ്വമായ ഗൂഡാലോചന; വിമർശനവുമായി മുസ്ലീംലീ​ഗ്

ജനങ്ങളെ പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ നടത്തിയ സർവ്വേയുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ല. 

muslim league criticize prepoll surveys
Author
Calicut, First Published Mar 22, 2021, 1:24 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പ് സർവ്വേകളെ വിമർശിച്ച് മുസ്ലിം ലീഗ്. സർവ്വേകള്‍ യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇപ്പോൾ നടക്കുന്നത് വ്യാജസർവ്വേകളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്റ്റിങ് ജനറൽ സെക്രട്ടറി  പി എം എ സലാം പറഞ്ഞു.

നിലവിലെ സർവ്വേകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വിലപ്പോവില്ല. സർവ്വേകൾക്ക് പിന്നിൽ ബോധപൂർവ്വമായ ഗൂഡാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സർക്കാരിന്റെ സ്പോൺസേഡ് സർവ്വേകളാണ് ഇതെന്ന്  പി എം എ സലാം പറഞ്ഞു. ജനങ്ങളെ പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ നടത്തിയ സർവ്വേയുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ല. ഈ സർവ്വേഫലങ്ങളെക്കുറിച്ചോർത്ത് യു ഡി എഫിന് ആശങ്കയില്ല. എലത്തൂരിൽ പ്രശ്നം ഉണ്ടാക്കുന്നത് ശരിയല്ല. യു ഡി എഫ് സ്ഥാനാർത്ഥിക്ക് മുസ്ലീം ലീഗ്  പൂർണ പിന്തുണ നൽകും. ഈ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി ഒരു തരത്തിലുള്ള നീക്കുപോക്കുമില്ല. എന്നാൽ അവർ വോട്ട് തന്നാൽ സ്വീകരിക്കുമെന്നും പി എം എ സലാം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios