പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട മത്സരത്തിൽ നിന്ന് പിൻമാറുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ അശോകൻ കുളനടക്കെതിരെ തിരുവല്ലയിൽ പരസ്യ പ്രതിഷേധം നടന്നിരുന്നു.

പത്തനംതിട്ട: തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോകൻ കുളനട തന്നെ മത്സരിക്കും. കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് മാറ്റമുണ്ടാവില്ലെന്നാണ് സൂചന. പ്രതിഷേധത്തെ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് കൂടിയായ അശോകൻ കുളനട മത്സരത്തിൽ നിന്ന് പിൻമാറുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ അശോകൻ കുളനടക്കെതിരെ തിരുവല്ലയിൽ പരസ്യ പ്രതിഷേധം നടന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടെ, മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഇന്നലെ തന്നെ പിന്മാറിയിരുന്നു. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാല്‍, സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും മണിക്കുട്ടന്‍ അറിയിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻ്റ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.