പിൻവാതിൽ നിയമനങ്ങളും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയമാകുമെന്നാണ് ഉമ്മൻചാണ്ടി വിശദീകരിക്കുന്നത്. 

തിരുവനന്തപുരം: യുഡിഎഫിന്‍റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പുണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി. വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുക. ഐശ്വര്യ കേരള യാത്ര കഴിഞ്ഞയുടന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാകും. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിൻവാതിൽ നിയമനങ്ങളും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയമാകുമെന്നാണ് ഉമ്മൻചാണ്ടി വിശദീകരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങളുണ്ടാകില്ല. നിയമവിരുദ്ധമായ ഒരു നടപടിയും കൈകൊള്ളില്ല. കരാറുകാരെ സ്ഥിരപ്പെടുത്തുന്നതിൽ നിയമവശം നോക്കി മാത്രമെ നടപടി എടുക്കുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പിൻവാതിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.