സുഹൃത്തുക്കൾക്കൊപ്പം വിജയമാഘോഷിക്കുന്നതിന്റെ ചിത്രവും അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു...

മലപ്പുറം: നിലമ്പൂരിലെ വിജയത്തിൽ നന്ദി അറിയിച്ച് ഇടത് സ്ഥാനാർത്ഥി പി വി അൻവർ. ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച വി വി പ്രകാശിനെ 2794 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അൻവർ പരാജയപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിജയമാഘോഷിക്കുന്നതിന്റെ ചിത്രവും അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം തൃത്താലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വി ടി ബൽറാമിനെ പരാജയപ്പെടുത്തിയ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷിനെയും വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ പരാജയപ്പെടുത്തിയ സേവ്യർ ചിറ്റിലപ്പള്ളിയെയും അൻവർ അഭിനന്ദിച്ചു.