താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി പിസി ജോർജ്. താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പി സി ജോർജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഈരാറ്റുപ്പേട്ടയിലെ 'കൂവൽ' വിവാദത്തിന് പിന്നാലെ പലയിടങ്ങളിൽ നിന്നും പി സി ജോർജിന് എതിരെ സമാനമായ രീതിയിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ 'കൂവൽ' സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമർശനം.