അവസരവാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ട്. അത് പാലായിൽ ഇത്തവണ ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

പാലാ: സ്വന്തം പാര്‍ട്ടിയേയും ഇടതുമുന്നണിയേയും വഞ്ചിച്ച ആളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ട്. അത് പാലായിൽ ഇത്തവണ ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസുമായി ഉണ്ടായ ദുരനുഭവങ്ങളാണ് കേരളാ കോണഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ എത്തിച്ചത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പിസി ചാക്കോ . 

കഴിഞ്ഞ തവണ പാലായിൽ നേടിയത് സ്വന്തം മികവുകൊണ്ടുള്ള വിജയമാണെന്ന് മാണി സി കാപ്പൻ കരുതേണ്ടതില്ലെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് പാലായിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.