പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിന് തുടക്കം കുറിച്ചത് കോൺഗ്രസ് ആണെന്നും കോൺഗ്രസ് തുടങ്ങിവച്ച നയങ്ങളാണ് ബിജെപി തുടരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കണ്ണൂര്‍: എൽഡിഎഫ് സർക്കാർ കോർപ്പറേറ്റ് അനുകൂലം എന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണത്തിലൂടെ കോൺഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എത്തുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആര് ഭരിക്കുമ്പോഴാണ് കോർപ്പറേറ്റുകൾ തടിച്ചതെന്ന് എല്ലാവർക്കുമറിയാം. ആഗോളവത്കരണ നയം നടപ്പാക്കാൻ തീരുമാനിച്ചത് കോൺഗ്രസ് സര്‍ക്കാരാണ്. മോദി സർക്കാർ കോൺഗ്രസ് നയങ്ങൾ തീവ്രമാക്കി നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിന് തുടക്കം കുറിച്ചത് കോൺഗ്രസ് ആണെന്നും കോൺഗ്രസ് തുടങ്ങിവച്ച നയങ്ങളാണ് ബിജെപി തുടരുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.