പ്രഫുൽപട്ടേലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. മാണി സി കാപ്പന് വേണമെങ്കിൽ കുട്ടനാട് മത്സരിക്കാമെന്നും മുഖ്യമന്ത്രി 

കോഴിക്കോട്: സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പനെ വേണമെങ്കിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിപ്പിച്ചോളു എന്നാണ് പിണറായി വിജയൻ എൻസിപി നേതൃത്വത്തെ അറിയിച്ചത്. പ്രഫുൽപട്ടേലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലാ സ്ഥാനാര്‍ത്ഥിത്വത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എൻസിപി മുന്നണി മാറ്റചർച്ചകൾ സജീവമാക്കിയെന്നാണ് സൂചന. ടി.പി പീതാംബരനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും. മാണി സി കാപ്പനും, ടിപി പീതാംബരനും ഒരുമിച്ചാണ് എൻസിപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടക്കുക