ബിജെപി വോട്ടുകൾ കിട്ടിയെന്ന് സ്വതന്ത്രൻ സിഒടി നസീർ അവകാശപ്പെട്ടപ്പോൾ യുഡിഎഫ് വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടു എന്നാണ് എം പി അരവിന്ദാക്ഷൻ പറയുന്നത്. തലശ്ശേരിയിൽ തന്റെ ഭൂരിപക്ഷം കൂടുമെന്നാണ് സിപിഎം സ്ഥാനാർത്ഥി എ എൻ ഷംസീർ പ്രതികരിച്ചത്.

തലശ്ശേരി: ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരി മണ്ഡലത്തിൽ പോളിങ് ശതമാനം വൻ കുറവ്. കണ്ണൂർ ജില്ലയിൽ ശരാശരി 77.73 ശതമാനം പോളിംഗ് നടന്നപ്പോൾ തലശ്ശേരി മണ്ഡലത്തിൽ 73.93 ശതമാനം മാത്രമാണ് പോളിങ്. തലശ്ശേരിയിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബൂത്തുകളിൽ ആളുകൾ നന്നെ കുറവായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മനസാക്ഷി വോട്ടിനാണ് നേതൃത്വം ആഹ്വാനം നൽകിയതെങ്കിലും വലിയൊരു വിഭാഗം പ്രവർത്തകർ വോട്ട് ബഹിഷ്കരിച്ചു. ബിജെപി വോട്ടുകൾ കിട്ടിയെന്ന് സ്വതന്ത്രൻ സിഒടി നസീർ അവകാശപ്പെട്ടപ്പോൾ യുഡിഎഫ് വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടു എന്നാണ് എം പി അരവിന്ദാക്ഷൻ പറയുന്നത്. തലശ്ശേരിയിൽ തന്റെ ഭൂരിപക്ഷം കൂടുമെന്നാണ് സിപിഎം സ്ഥാനാർത്ഥി എ എൻ ഷംസീർ പ്രതികരിച്ചത്.