അഴിമതിയുടെ സര്‍വജ്ഞപീഠം കയറിയ ആളിനെ സ്ഥാനാര്‍ത്ഥി ആക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. 

തിരുവനന്തപുരം: സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസിലും പോസ്റ്റര്‍ വിവാദം. തിരുവനന്തപുരത്ത് മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അഴിമതിക്കാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

അഴിമതിയുടെ സര്‍വജ്ഞപീഠം കയറിയ ആളിനെ സ്ഥാനാര്‍ത്ഥി ആക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരംത്ത് വിഎസ് ശിവകുമാര്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്.