വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ പറയുന്നു

കൽപ്പറ്റ: കൽപ്പറ്റ നിയമസഭയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ടി സി​ദ്ദിഖിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ പറയുന്നു. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ.