തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനർഥി വീണ എസ് നായരുടെ കെട്ടുകണക്കിന് പോസ്റ്ററുകൾ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റിരിക്കുന്നത്.  നന്തൻകോഡ് വൈഎംആർ ജംക്ഷനിൽ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകൾ കെട്ടികിടക്കുന്നത്.

കടുത്ത മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് പിന്തുണച്ചത് എല്‍ഡിഎഫിനെയും.