കാൽവിരൽ എല്ലിന് പൊട്ടലുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായി. ഡിവൈഎസ്‌പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡിവൈഎസ്പിക്ക് പരിക്ക്. രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അകമ്പടി വാഹനം ഡിവൈഎസ്‌പിയുടെ കാലിൽ കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടകര ഡിവൈഎസ്‌പി മൂസ്സ വള്ളിക്കാടനാണ് പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽവിരൽ എല്ലിന് പൊട്ടലുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായി. ഡിവൈഎസ്‌പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു.