ശ്രീധരൻ്റെ രാഷട്രീയ വിലയിരുത്തൽ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബി ജെ പിയുടേതെന്നും പറഞ്ഞു. 

പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ലെന്നും ഷാഫി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഉറപ്പുമില്ലാത്ത കാലത്തും പൊതു പ്രവർത്തകനായ ആളാണ് താൻ. ശ്രീധരൻ്റെ രാഷട്രീയ വിലയിരുത്തൽ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു. 

'മെട്രോമാൻ എന്ന വ്യക്തിക്കാണ് വോട്ട്'; ഞാൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയെന്ന് ഇ ശ്രീധരൻ

ശ്രീധരൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാൽ ബി ജെ പി ക്ക് കേരളത്തിൽ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാൽ മാറുന്നതല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.