കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്ന് ശശി തരൂര്‍. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. 

കോട്ടയം: ശബരിമല വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശശി തരൂരിന്‍റെ മറുപടി. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ വേണ്ടിയാണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമലയെ കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണ്. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽഡിഎഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.