തിരുവനന്തപുരം: ‌വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് സംസ്ഥാന ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അഞ്ച് ജില്ലാ ഘടകങ്ങൾ സുരേന്ദ്രന്റെ പേര് പല മണ്ഡലങ്ങളിൽ നിർദേശിച്ചു. ഇ ശ്രീധരന്‍റെ പേരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.