മുതിർന്ന കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത്
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ വക്താവിന്റെ ജയം. മുതിർന്ന കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിങ് എംഎൽഎ കൂടിയായിരുന്നു ഇദ്ദേഹം. ബിജെപി സ്ഥാനാർത്ഥിയായി നടൻ ജി കൃഷ്ണകുമാർ മത്സരിച്ച മണ്ഡലത്തിൽ ഇടതുമുന്നണിയുടേത് അപ്രതീക്ഷിത വിജയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
