മുഖ്യമന്ത്രിയുടെ അയ്യപ്പ സഹായം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് തോമസ് ഐസകിന്‍റെ മറുപടി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിൽ ജനം ചര്‍ച്ച ചെയ്യുന്നത് വികസനം ആണ്. ശബരിമലയല്ല വികസനമാണ് എൽഡിഎഫ് ചർച്ച ചെയ്യുന്നതെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരം ചെയ്ത സര്‍ക്കാരിനെ അയ്യപ്പനും സകല ദേവഗണങ്ങളും പിന്തുണക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് കൂടിയായിരുന്നു തോമസ് ഐസകിന്‍റെ മറുപടി
Add Asianetnews as a Preferred Source

