കെ കെ രമയെ യുഡിഎഫ് പിന്തുണക്കും. രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് എൻ.വേണു അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മലപ്പുറം: വടകരയിൽ ആർഎംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ കെ രമയെ യുഡിഎഫ് പിന്തുണക്കും. 
രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് എൻ.വേണു അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച എല്ലാ പ്രതിഷേധങ്ങളും രണ്ട് ദിവസം കൊണ്ട് അവസാനിക്കും. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ബി.ജെ.പി ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കില്ല. പുലിമടയിൽ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണ് നേമത്ത് കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. 

വടകര നിയോജക മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. മത്സരിക്കാൻ താത്പര്യമില്ലെന്ന് രമ പാർട്ടിയെ അറിയിച്ചെന്നായിരുന്നു സൂചന. രക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെ കെ രമ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ പിന്തുണക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.