തിരുവനന്തപുരം: അരിവിതരണം രാഷ്ടീയ പ്രചരണായുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സംഭാവനയാണത്. ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് കിറ്റ് നല്‍കിയത്. എന്നാല്‍ അത് സംസ്ഥാനത്ത് പിണറായിയുടെ ചിത്രം വച്ചാണ് വിതരണം ചെയ്തത്. കിറ്റിന്‍റെ പേരില്‍ ഇടതുമുന്നണി വോട്ടുതേടാനുള്ള ശ്രമം നടത്തുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.