കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച വൈഭവ് മികച്ച തുടക്കമിട്ടു.

ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എ ടീമിന് മികച്ച തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ അഫ്ഗാനിസ്ഥാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. 58 പന്തില്‍ 78 റണ്‍സോടെ പ്രഭ്‌സിമ്രാന്‍ സിംഗും 16 റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌വാദും ക്രീസില്‍. വൈഭവ് സൂര്യവംശിയുടെയും പ്രിയാന്‍ഷ് ആര്യയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 22 പന്തിൽ 44 റണ്‍സെടുത്ത വൈഭവ് പുറത്തായപ്പോള്‍ പ്രിയാന്‍ഷ് ആര്യക്ക് 9 പന്തില്‍ 8 റണ്‍സെ നേടാനായുള്ളു. അഫ്ഗാന് വേണ്ടി അബ്ദുള്ള അഹമ്മദ്സായിയാണ് രണ്ട് വിക്കറ്റുമെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച വൈഭവ് മികച്ച തുടക്കമിട്ടു. മുഹമ്മദ് ഇബ്രാഹിമിന്‍റെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയ വൈഭവ് അഞ്ചാം ഓവറില്‍ ഇന്ത്യയെ 50 കടത്തി. 22 പന്തില്‍ 9 ബൗണ്ടറികള്‍ സഹിതം 44 റണ്‍സടിച്ച വൈഭവിനെ എട്ടാം ഓവറിലെ ആദ്യ പന്തില്‍ പുറത്താക്കിയ അബ്ദുള്ള അഹമ്മദ് സായിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം നമ്പറിലിറങ്ങിയ പ്രിയാൻഷ് ആര്യ സിക്സ് അടിച്ചു തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. പത്താം ഓവിറില്‍ പ്രിയാന്‍ഷ് ആര്യ മടങ്ങി. പിന്നാലെ ഇന്ത്യ 100 കടന്നു. പതിനാലാം ഓവറില്‍ 39 പന്തില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് അര്‍ധസെഞ്ചുറി തികച്ചു.

Scroll to load tweet…

അഫ്ഗാനിസ്ഥാൻ എ പ്ലേയിംഗ് ഇലവൻ: ഇമ്രാൻ മിർ (ക്യാപ്റ്റൻ), ഹസ്സൻ ഐസാഖിൽ, ഖാലിദ് താനിവാൽ, ഇജാസ് അഹമ്മദ് അഹമ്മദ്‌സായ്, ബഹീർ ഷാ, ഇഷാഖ് റഹീമി (വിക്കറ്റ് കീപ്പർ), ഖലീൽ ഗുർബാസ്, സഹീർ ഖാൻ, അബ്ദുള്ള അഹമ്മദ്‌സായ്, മുഹമ്മദ് ഇബ്രാഹിം, ഫർമാനുല്ല സാഫി.

Scroll to load tweet…

ഇന്ത്യ എ പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ്മ (ക്യാപ്റ്റൻ), ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ, അർഷാദ് ഖാൻ, വിപ്രാജ് നിഗം, അനുകൂൽ റോയ്, അൻഷുൽ കംബോജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക