ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന സുകുമാരൻ നായരുടെ വാക്കുകളോടും വെള്ളാപ്പള്ളി പ്രതികരിച്ചു. സുകുമാരന്‍ നായര്‍ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. എന്നാല്‍ വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായം നേരത്തെ പറയണമായിരുന്നെന്നും വെള്ളപ്പള്ളി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണം. ജനങ്ങൾക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. 

YouTube video player