വ്യാജവീഡിയോകൾ വഴി അപവാദ പ്രചാരണം നടത്തുന്നത് എൽഡിഎഫാണെന്നും ഹീനമായ പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയതെന്നും വി.ടി.ബൽറാം പറഞ്ഞു

പാലക്കാട്: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവെന്ന തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിൻ്റെ ആരോപണത്തിന് മറുപടിയുമായി വി.ടി.ബൽറാം. വ്യാജവീഡിയോകൾ വഴി അപവാദ പ്രചാരണം നടത്തുന്നത് എൽഡിഎഫാണെന്നും ഹീനമായ പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയതെന്നും വി.ടി.ബൽറാം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടിവെള്ള വിതരണമാണ് തൃത്താലയിലെ പ്രധാനപ്രശ്നം. ആ പ്രശ്നം പരിഹരിക്കാൻ തനിക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. തൃത്താലയിൽ വീണ്ടും വിജയിച്ച് ഹാട്രിക് തികയ്ക്കുമെന്നും വിടി ബൽറാം പറഞ്ഞു.