തിരുവനന്തപുരം: വികസനത്തിന് തുരങ്കം വച്ചവർക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശ്രമിച്ച യുഡിഎഫിന് നിരാശയാണ് ഫലം. വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. ഭരണത്തുടർച്ച കേന്ദ്രനയങ്ങൾക്കും എതിരായ താക്കീതാണ് എന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിൽ ബദൽ രാഷ്ട്രീയ ധാര രൂപപ്പെടണം. അത് തുടങ്ങി വയ്ക്കാൻ കേരളത്തിലെ ഇടതു വിജയത്തിന് കഴിയും. ഇടതുമുന്നണി പ്രകടന പത്രിക പ്രാവർത്തികമാക്കും. മെയ് 7ന് വിജയദിനമായി ആഘോഷിക്കും. വീടുകളിൽ ദീപശിഖ തെളിയിച്ച് വിജയാഹ്ലാദം പങ്കിടും. ഈ മാസം 17 ന് ഇടതു മുന്നണി യോഗം ചേരും. കോൺഗ്രസ് നേതാക്കളും ഇടതുമുന്നണിയിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോൺഗ്രസ് ദുർബലപ്പെടുമ്പോൾ ഇടതുമുന്നണി ശക്തിപ്പെടുന്നു.

updating...

Read Also: സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം പദവിക്ക് യോജിച്ചതാണോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണം: ഉമ്മന്‍ ചാണ്ടി...