തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ അഞ്ചോ ആറോ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എൻഡിഎയിൽ ബിഡിജെഎസിന് കിട്ടിയ സീറ്റുകളിൽ സ്ഥാനാര്‍ത്ഥിയാര് ആകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഉണ്ട്. പക്ഷെ നേതാക്കൾ മത്സര രംഗത്തിറങ്ങാത്തതാണ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാർ വെള്ളാപ്പളളി പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നൽകുന്നുണ്ട്. അഞ്ചോ ആറോ സീറ്റുകകളിൽ ബി ഡി ജെ എസ് ഇത്തവണ  മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ശിവഗിരിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു