കഴിഞ്ഞ അസംബ്ലി തെര‍ഞ്ഞെടുപ്പിലും ബ്രെയിൽ വോട്ടേഴ്സ് സ്ലിപ്പുകൾ നൽകിയിരുന്നു. ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനിലും ബ്രെയിൽ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. 

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ കാഴ്ച വൈകല്യമുള്ളവർക്കും അന്ധർക്കും വോട്ട് രേഖപ്പെടുത്താൻ ബ്രെയിൽ വോട്ടേഴ്സ് സ്ലിപ് നൽകും. വോട്ടർമാർക്ക് വിരൽ കൊണ്ട് സ്പർശിച്ച് സ്ഥാനാർത്ഥിയുടെ ചിഹ്നങ്ങൾ തിരിച്ചറിയാൻ ഇതുവഴി സാധിക്കും. കൂടാതെ പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്താനും ഇവർക്ക് കഴിയും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രിസൈഡിം​ഗ് ഓഫീസേഴ്സിന് ഇത് സംബന്ധിച്ച നിർ‌ദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ അസംബ്ലി തെര‍ഞ്ഞെടുപ്പിലും ബ്രെയിൽ വോട്ടേഴ്സ് സ്ലിപ്പുകൾ നൽകിയിരുന്നു. ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനിലും ബ്രെയിൽ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ബാലറ്റ് പേപ്പറിൽ ബ്രെയിൽ ലിപി രീതിയിൽ പതിപ്പിച്ച് വച്ചിട്ടുള്ള സംവിധാനമാണിത്. രാജ്യത്തുടനീളമുള്ള കാഴ്ച വൈകല്യമുള്ളവർക്ക് ബ്രെയിൽ ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ‍ുകൾ നൽകാനുള്ള പദ്ധതിയും ഇലക്ഷൻ കമ്മീഷൻ തയ്യാറാക്കി വരുന്നുണ്ട്.