'ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു'; മോദിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രബാബു നായിഡു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 9:59 AM IST
Chandrababu Naidu attacks pm modi and bjp
Highlights

വ്യക്തിഹത്യ നിർത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യൂ , രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ രൂക്ഷ പരാമര്‍ശങ്ങളുമായി ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന്  എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നെ ആക്രമിക്കുകയാണ് ആന്ധ്രയിൽ വരുമ്പോൾ മോദി ചെയ്യുന്നതെന്ന്  ചന്ദ്രബാബു നായിഡു ദില്ലിയില്‍ പറഞ്ഞു. 

വ്യക്തിഹത്യ നിർത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യൂ എന്നും ചന്ദ്രബാബു നായിഡു . ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുക എന്ന ആവശ്യമുയര്‍ത്തി നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു എന്‍ ചന്ദ്രബാബു നായിഡു. കേന്ദ്ര സർക്കാരിനെതിരായാണ് സമരമെന്നും തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനം പാലിക്കാൻ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഞങ്ങൾ അവകാശം നേടാതെ മടങ്ങില്ലെന്ന് മോദിക്ക് താക്കിത് നൽകുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഞങ്ങൾ ഈ രാജ്യത്തിൻറെ ഭാഗമാണ്, നീതി ഞങ്ങൾക്കും വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

loader