Asianet News MalayalamAsianet News Malayalam

മോദിയുടെ ജന്മസ്ഥലത്ത് ബിജെപിയെ തോല്‍പിച്ച ആശ പട്ടേൽ കോൺഗ്രസ് എം എൽ എ സ്ഥാനം രാജി വെച്ചു

മോദിയുടെ ജന്മസ്ഥലത്ത് ബിജെപി സിറ്റിംഗ് എംഎല്‍എയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സിറ്റിംഗ് എംഎല്‍എ ആയ  നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ്  ആശ പട്ടേൽ തോല്‍പ്പിച്ചത്

congress mla ashaben patel resign as mla in Gujarat
Author
Unjha, First Published Feb 2, 2019, 2:27 PM IST


ഉന്‍ജ: ഗുജറാത്തിലെ ഉൻജയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ആശ പട്ടേൽ എം എൽ എ സ്ഥാനം രാജി വെച്ചു. ഗുജറാത്ത് സ്പീക്കർ രജേന്ദ്ര ത്രിവേദിക്ക് ആശ പട്ടേൽ രാജിക്കത്ത് നൽകി.  മോദിയുടെ ജന്മസ്ഥലത്ത് ബിജെപി സിറ്റിംഗ് എംഎല്‍എയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സിറ്റിംഗ് എംഎല്‍എ ആയ  നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ്  ആശ പട്ടേൽ തോല്‍പ്പിച്ചത്. 

ഗുജറാത്തില്‍ ആറാം തവണയും അധികാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും മോദിയുടെ നാടുള്ള മണ്ഡലത്തിലെ പരാജയം ബിജെപിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. പട്ടേല്‍ പ്രക്ഷോഭം തുടങ്ങുന്നത് വരെ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു ഉന്‍ജ. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണ് പാര്‍ട്ടി വിടാനുള്ള കാരണമായി ആശ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന രൂക്ഷമായ ആരോപണവും ആശ ഉന്നയിക്കുന്നുണ്ട്. 

ശക്തമായ നേതൃത്വം കോണ്‍ഗ്രസിന് ഇല്ലെന്നും ആശ പട്ടേല്‍ ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios