കൈപ്പത്തി ചിഹ്നമുള്ള പോസ്റ്റുകൾ കവലകളിലും വീടുകളുടെ മതിലുകളിലും നിറഞ്ഞുകഴിഞ്ഞു. രാഘവന് വേണ്ടി പ്രചരണത്തിനിറങ്ങാൻ നേതൃത്വം നിർദേശം നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

കോഴിക്കോട്: ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ എം കെ രാഘവനെ ഉയർത്തിക്കാട്ടി കോഴിക്കോട് പോസ്റ്ററുകൾ. വീട് കയറിയുള്ള പ്രചാരണവും തുടങ്ങി. കോഴിക്കോട് ബാലുശ്ശേരിയിലാണ് എം കെ രാഘവന് വോട്ട് തേടി യുഡിഎഫ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചത്.

ബാലുശ്ശേരിയിലെ മഞ്ഞപ്പാലം, പനങ്ങാട് എന്നിവടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്. കൈപ്പത്തി ചിഹ്നമുള്ള പോസ്റ്റുകൾ കവലകളിലും വീടുകളുടെ മതിലുകളിലും നിറഞ്ഞുകഴിഞ്ഞു. രാഘവന് വേണ്ടി പ്രചരണത്തിനിറങ്ങാൻ നേതൃത്വം നിർദേശം നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. വീട് കയറിയുള്ള പ്രചരണവും പ്രവർത്തകർ തുടങ്ങി. സമൂഹമാധ്യമങ്ങളിലും വോട്ട് അഭ്യർത്ഥന തകൃതിയാണ്. 

കോഴിക്കോട് ജില്ലയിലെ ജനമഹായാത്രയ്ക്കിടെ കെപിസിസി അധ്യക്ഷൻ തന്നെ രാഘവന്‍റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു. പൗരസ്വീകരണങ്ങൾ സംഘിടിപ്പിച്ച് ഡിസിസി നേതൃത്വവും രാഘവന് വേണ്ടി രംഗത്തുണ്ട്.