മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മോദിക്കൊപ്പം വേദി പങ്കിട്ടതും ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യ സാധ്യത ഉറപ്പിക്കുന്നതാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കുന്നത്. 

ചെന്നൈ: ബിജെപി - എഐഎഡിഎംകെ സഖ്യ സാധ്യത ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുപ്പൂര്‍ പ്രസംഗം. കോണ്‍ഗ്രസിനും ഡിഎംകെയ്ക്കുമെതിരെ ആഞ്ഞടിച്ചാണ് മോദി തിരുപ്പൂരില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്തത്. പിന്നാക്ക വിഭാഗക്കാരുടെ സംവരണം നിർത്തലാക്കാൻ ഒരുമിച്ച് ശ്രമിച്ചവരാണ് ഡിഎംകെയും കോണ്‍ഗ്രസുമെന്ന് മോദി കുറ്റപ്പെടുത്തി. ഡിഎംകെയും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചുവരാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മോദിക്കൊപ്പം വേദി പങ്കിട്ടതും ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യ സാധ്യത ഉറപ്പിക്കുന്നതാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കുന്നത്. 

ജനുവരി 27ന് മധുരയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെ ബിജെപി സഖ്യത്തിനായി ക്ഷണിച്ചിരുന്നു. എഐഎഡിഎംകെ നേരത്തേ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായിരുന്നു. തിരിപ്പൂരിന് പുറമെ കന്യാകുമാരി, കോയമ്പത്തൂര്‍, മധുര എന്നീ മണ്ഡലങ്ങളില്‍ വിജയസാധ്യത പ്രതീക്ഷിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ലോക്സഭയില്‍ 39 അംഗങ്ങളാണ് തമിഴ്നാട്ടിനുള്ളത്. ഇതില്‍ 37 പേരും എഐഎഡിഎംകെയുടേതാണ്.