സ്ഥാനാര്‍ത്ഥി പട്ടികയിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന യൂത്ത് കോൺഗ്രസിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്ന് ശശി തരൂര്‍. സിറ്റിംങ്ങ് എം പിമാരെ മാറ്റണമോ എന്ന കാര്യം പാർട്ടി തീരുമാനിക്കും
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന യൂത്ത് കോൺഗ്രസിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്ന് ശശി തരൂര്‍. സിറ്റിംങ്ങ് എം പിമാരെ മാറ്റണമോ എന്ന കാര്യം പാർട്ടി തീരുമാനിക്കും. വിജയ സാധ്യത നോക്കിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു
ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ അഞ്ച് സീറ്റ് വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിർദേശം നടപ്പാക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നാണ് ഡീൻ കുരിയാക്കോസിന്റെ ആവശ്യം. പരസ്പരം വീതം വച്ച് ഒത്തു തീർപ്പ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു
