അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നൽകാൻ പോരാടിയത്തിനു രാജ്യം പത്മവിഭൂഷൻ നൽകിയ ആളാണ് മന്നത്ത് പത്മനാഭൻ എന്ന് മുല്ലപ്പള്ളി
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൻഎസ്എസിന്റെ ചരിത്രം പഠിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചരിത്രം പഠിക്കാതെ കോടിയേരി എൻ.എസ്.എസിനു മേൽ കുതിര കയറേണ്ട. അങ്ങനെ ചെയ്യാൻ ഇത് ഉത്തര കൊറിയ അല്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നൽകാൻ പോരാടിയത്തിനു രാജ്യം പത്മവിഭൂഷൻ നൽകിയ ആളാണ് മന്നത്ത് പത്മനാഭൻ എന്ന് ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറയുന്നു. പിണറായിക്കും കോടിയേരിക്കും സംഘ പരിവാർ മനസ്സാണെന്നും മുല്ലപ്പള്ളി ആരോപിച്ചു
