തൃശൂര്‍: ലോക്സസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് കെപിസിസി  പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമെന്നും മുല്ലപ്പള്ളി തൃശൂരിൽ പറഞ്ഞു. യുഡിഎഫിന് അനുകൂല കാലാവസ്ഥയാണ് കേരളത്തിൽ ഉള്ളത്. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു 

വടകര മണ്ഡലത്തിൽ മത്സരിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാൻ താൽപര്യമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ആര്‍എംപിയുമായി യുഡിഎഫ് സഹകരിക്കുന്ന കാര്യത്തിലും ധാരണയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.