''അധികാരത്തിലെത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യും.'' പ്രവീൺ തൊഗാഡിയ ഉറപ്പു പറയുന്നു. കഴിഞ്ഞവര്‍ഷമാണ് തൊഗാഡിയ വി.എച്ച്.പി വിട്ടത്.
ലക്‌നൗ: ഫെബ്രുവരി 9 ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അന്താരാഷ്ട്രീയ പരിഷത്ത് നേതാവ് പ്രവീൺതൊഗാഡിയ. ശനിയാഴ്ച ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പേരും ചിഹ്നവും ലക്ഷ്യവും അന്നായിരിക്കും പുറത്തുവിടുക. ഹിന്ദുസ്ഥാൻ നിർമ്മൽ ദൾ എന്നായിരിക്കും പാർട്ടിയുടെ പേരെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. തൊഗാഡിയ ആയിരിക്കും പാർട്ടിയുടെ ദേശീയ പ്രസിഡന്റ്.
വിവിധ സംസ്ഥാനങ്ങളിലായി 40 സീറ്റുകളിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെ തീരുമാനിച്ചു വച്ചിരിക്കുകയാണെന്നും പ്രവീൺ തൊഗാഡിയ കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് പുതിയ പാർട്ടിയുടെ വാഗ്ദാനം.
''അധികാരത്തിലെത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യും. പ്രവീൺ തൊഗാഡിയ ഉറപ്പു പറയുന്നു.'' കഴിഞ്ഞവര്‍ഷമാണ് പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടത്. നിലവില്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ മേധാവിയാണ് അദ്ദേഹം. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നുമായിരുന്നു കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞത്.
