മുപ്പത് വർഷത്തിനിടെ കോൺഗ്രസിന്‍റെ ആദ്യ ബഹുജനറാലിയാണ് ഇന്ന് പട്‍നയിൽ നടക്കാനിരിക്കുന്നത്. മണ്ഡൽ പ്രക്ഷോഭകാലത്തിന് ശേഷം ബിഹാറിൽ അടിപതറിയ കോൺഗ്രസിന് പിന്നെ തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.
പട്‍ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുന്ന റാലിയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയത് ഇക്കണോമിക് ക്ലാസ്സിൽ. രാഹുലിനൊപ്പം മുഖ്യമന്ത്രിമാരായ കമൽ നാഥ്, അശോക് ഗെഹ്‍ലോട്ട്, ഭൂപേഷ് ബാഗൽ, പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ എന്നിവരുമുണ്ടായിരുന്നു.
Scroll to load tweet…
ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന ഒരു ബഹുജനറാലി ബിഹാറിൽ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. മണ്ഡൽ പ്രക്ഷോഭകാലത്ത് ബിഹാറിൽ അടിപതറിയ കോൺഗ്രസിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. സഖ്യകക്ഷികളായ തേജസ്വി യാദവിനും ഉപേന്ദ്ര കുശ്‍വാഹയ്ക്കും, ജിതൻ റാം മാഞ്ചിയ്ക്കും കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ ആരൊക്കെ പങ്കെടുക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
Scroll to load tweet…
