തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നെന്ന് തൃശൂരിൽ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. 
 
തിരുവനന്തപുരത്ത് മത്സരിക്കാൻ പിപി മുകുന്ദൻ തയ്യാറായാൽ പിന്തുണ നൽകാനും ശിവസേന തീരുമാനിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നാണ് ശിവസേനയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ലെന്നും ശിവസേന തീരുമാനിച്ചു