മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് തെറ്റല്ല, ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകളിൽ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരൻ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിൽ തെറ്റൊന്നും ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ കാലങ്ങളിൽ 3 സീറ്റ് നൽകിയിരുന്നു. കേരള കോൺഗ്രസിനും കൂടുതൽ സീറ്റ് മുൻകാലങ്ങളിൽ നൽകിയിരുന്നു. പക്ഷെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകളിൽ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരൻ ഓ‍മ്മിപ്പിച്ചു. 

സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് സിറ്റിംഗ് എംപിമാരെ പരിഗണിച്ചേക്കും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്.സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കെ പി സി സി നിർദ്ദേശമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു