വികസനത്തിനൊപ്പം നിൽക്കണമെന്നും രാഷ്ട്രീയത്തിന്റെ നിലവാരം ഉയരണമെന്നും ജനാധിപത്യം ക്രിയാത്മകമാകണമെന്നും കരുതുന്നവർക്ക് വോട്ട് ചെയ്യാവുന്നയാളാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

കൊച്ചി : തൃക്കാക്കരയിൽ (Thrikkakara by election 2022) ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത പോളിംഗ് തങ്ങൾക്ക് അനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ഡോ. ജോ ജോസഫിലൂടെ ഇടത് മുന്നണി മണ്ഡലം പിടിക്കുമെന്ന പ്രതീക്ഷയാണ് ഇടത് നേതാക്കൾ പങ്കുവെക്കുന്നത്. മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം നേതാവും മന്ത്രിയുമായ പി രാജീവും വിശദീകരിച്ചു. 

വികസനത്തിനൊപ്പം നിൽക്കണമെന്നും രാഷ്ട്രീയത്തിന്റെ നിലവാരം ഉയരണമെന്നും ജനാധിപത്യം ക്രിയാത്മകമാകണമെന്നും കരുതുന്നവർക്ക് വോട്ട് ചെയ്യാവുന്നയാളാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. അതിനാൽ മണ്ഡലത്തിലെ അത്തരം വോട്ടുകൾ ഇത്തവണ ഇടത് പക്ഷത്തിന് ലഭിക്കും. മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നതെന്നും രാജീവ് വിശദീകരിച്ചു.

ജോ ജോസഫിന്‍റെ വ്യാജവീഡിയോ അപ്‍ലോഡ് ചെയ്തയാള്‍ പിടിയില്‍

വികസന രാഷ്ട്രീയമാണ് ഇടത് മുന്നണി തൃക്കാക്കരയിൽ മുന്നോട്ട് വെച്ചത്. എന്നാൽ യുഡിഎഫിന്റേത് അങ്ങേയറ്റം ഹീനവും അധമവുമായ പ്രചാരണ രീതിയായിരുന്നു. ഒരു കുടുംബത്തെ തകർക്കുന്ന രീതിയിൽ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തു. അത് പ്രചരിപ്പാക്കാൻ യുഡിഎഫ് കേന്ദ്രങ്ങൾ പ്രവർത്തിച്ചു. ആ കുടുംബം ഒടുവിൽ ജീവിക്കാൻ അനുവദിക്കൂ എന്ന് കൈകൂപ്പി പറയേണ്ടി വന്നു. കേസിൽ ട്വിറ്റർ നൽകിയ വിവരമനുസരിച്ച് യുഡിഎഫിന്റെ ഒരു പ്രധാന പ്രവർത്തകനെ പിടികൂടിയിട്ടുണ്ട്. അപ്ലോഡ് ചെയ്തയാളെയാണ് പിടികൂടിയത്. അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലുണ്ടാകുക. അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലുണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞ് യുഡിഎഫ് വോട്ടുകളും ഇടത് സ്ഥാനാർഥിക്ക് നൽകണമെന്നും രാജീവ് ആവശ്യപ്പെട്ടു. 

'പോസിറ്റിവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യും, ഇടതുമുന്നണി സെഞ്ച്വറിയടിക്കും'; ആത്മവിശ്വാസത്തോടെ ജോ ജോസഫ്

YouTube video player