Thrikkakara by election : 

കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ( Thrikkakara by election 2022 )നടക്കുന്ന തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ വോട്ടറായ നടനും സംവിധായകനുമായ രഞ്ജി പണിക്കർ കടവന്ത്രയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്ന് രഞ്ജി പണിക്കർ പറഞ്ഞു. 'എല്ലാവർഷവും വോട്ട് ചെയ്യാറുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന കൃത്യമായ ധാരണയോടെയാണ് എല്ലാവർഷവും ബൂത്തിലേക്കെത്താറുള്ളത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിർണായകമായ തെരഞ്ഞെടുപ്പല്ല . എന്നാൽ അതേ സമയം, രാഷ്ട്രീയ കാരണങ്ങളാൽ നിർണായകമാണ്. ഒരു വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്'. നിലവിൽ കേരളത്തിൽ കലുഷിതമാകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് സാധാരണക്കാർക്കും വ്യക്തമാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു. 

Thrikkakara by election :'തൃക്കാക്കര ജനത അംഗീകരിക്കും', വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച് ഉമാ തോമസ്

'പോസിറ്റിവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യും, ഇടതുമുന്നണി സെഞ്ച്വറിയടിക്കും'; ആത്മവിശ്വാസത്തോടെ ജോ ജോസഫ്

Thrikkakara by election : മഴ മാറി നിന്നു, രാവിലെ കനത്ത പോളിംഗ്, വോട്ട് ചെയ്ത് ഉമയും ജോ ജോസഫും

YouTube video player

മഴ മാറി നിന്നു, രാവിലെ കനത്ത പോളിംഗ്, വോട്ട് ചെയ്ത് ഉമയും ജോ ജോസഫും

കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളിൽ ദൃശ്യമായത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി.

നൂറ് ശതമാനം ആത്മ വിശ്വാസത്തിലാണെന്നാണ് തൃക്കാക്കരയിലെഎൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത്. തൃക്കാക്കര വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും മണ്ഡലം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് പിടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമാ തോമസും. തൃക്കാക്കര ജനത തന്നെെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് മണ്ഡലത്തിൽ വോട്ടില്ല.