എൻ കെ പ്രേമചന്ദ്രന് വേണ്ടി പ്രചരണം തുടങ്ങി; കൊല്ലത്ത് അനുമോദനയോഗങ്ങൾ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 11:06 AM IST
udf fixed the candidature ship of n k premachandran and  campaign started
Highlights

പ്രധാനമന്ത്രി പങ്കെടുത്ത കൊല്ലം ബൈപാസ്സിന്‍റെ ഉദ്ഘാടന വേളയില്‍ മുൻമുഖ്യമന്ത്രി  ഉമ്മൻചാണ്ടി, എൻ പിതാംബരകുറുപ്പ്, എൻ കെ പ്രേമചന്ദ്രൻ എം പി എന്നിവർക്ക് അർഹമായ പ്രാധാന്യം കിട്ടിയില്ല എന്ന് ആരോപിച്ചാണ് യു ഡി എഫ് അനുമോദന യോഗം സംഘടിപ്പിച്ചത്

കൊല്ലം: കൊല്ലം പാർലമെന്‍റ് മണ്ഡലത്തില്‍  എൻ കെ പ്രേമചന്ദ്രൻ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പ്രചരണപരിപാടികളും ആരംഭിച്ചു കഴിഞ്ഞു. വികസന പ്രവർത്തനങ്ങളുടെ പേരില്‍ അനുമോദനയോഗങ്ങള്‍ വിളിച്ച് ചേർത്താണ്  ആദ്യഘട്ട പ്രചരണ പരിപാടികള്‍.

പ്രധാനമന്ത്രി പങ്കെടുത്ത കൊല്ലം ബൈപാസ്സിന്‍റെ ഉദ്ഘാടന വേളയില്‍ മുൻമുഖ്യമന്ത്രി  ഉമ്മൻചാണ്ടി, എൻ പിതാംബരകുറുപ്പ്, എൻ കെ പ്രേമചന്ദ്രൻ എം പി എന്നിവർക്ക് അർഹമായ പ്രാധാന്യം കിട്ടിയില്ല എന്ന് ആരോപിച്ചാണ് യു ഡി എഫ് അനുമോദന യോഗം സംഘടിപ്പിച്ചത്. യു ഡി എഫിലെ മുഴുവൻ ഘടക കക്ഷികളെയും  പങ്കെടുപ്പിച്ചായിരുന്നു അനുമോദനയോഗം. യോഗത്തില്‍ പ്രസംഗിച്ചവരെല്ലാം എൻ കെ പ്രേമചന്ദ്രന്‍റെ ഭൂരുപക്ഷം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം പ്രേമചന്ദ്രൻ നടത്തിയ വികസന പ്രവത്തനങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.

ഇലക്ഷൻ വിജ്ഞാപനം വരുന്നതിന്  മുൻപ് തന്നെ ആർ എസ് പി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് കോൺഗ്രസ്സ് പിൻതുണയുമുണ്ടായി. പാർലമെന്‍റ് യോഗങ്ങള്‍ക്ക് ശേഷം മണ്ഡലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് എൻ കെ പ്രേമചന്ദ്രനും സജീവമാവുകയാണ്. ഇടതുപക്ഷത്തിന്‍റെ സ്ഥാനാർത്ഥി നിർണയം  ഏങ്ങുമെത്തിയില്ലങ്കിലും  സാധ്യതയുള്ള കെ എൻ ബാലഗോപാല്‍ മണ്ഡലത്തിലെ വിവിധ ചടങ്ങുകളില്‍ സജീവമാണ്. ജില്ലയിലെ മന്ത്രിമാരും ഉദ്ഘാടന ചടങ്ങുകളുടെ തിരക്കിലാണ്.

loader