തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിനd നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഏതൊക്കെ വിഷയങ്ങൾ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രൻ എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താൻ യോഗത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയില്‍ താഴെത്തട്ടിലുള്ള, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും.