ലക്‍നൗ: ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യ മമതാ ബാനര്‍ജിയെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി സഖ്യകക്ഷി എസ്ബിഎസ്‍പി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍. 2019 ല്‍ ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് എല്ലാവരും അതിന് യോഗ്യരാണെന്നും എന്നാല്‍  മമതാ ബാനര്‍ജി ഏറ്റവും യോഗ്യയാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 

ബംഗാളില്‍ യോഗി ആദിത്യനാഥിന് റാലി നടത്താനുള്ള അനുവാദം മമതാ ബാനര്‍ജി നല്‍കാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന്, സംസ്ഥാനത്തെ ക്രമസമാധാനം  നടപ്പിലാക്കുകയെന്നത് മമതാ ബാനര്‍ജിയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു രാജ്ബാറിന്‍റെ മറുപടി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി 2017 ല്‍ വാരണാസിയില്‍ നടക്കാനിരുന്ന തന്‍റെ റാലിയും യോഗി ആദിത്യനാഥ് ഒഴിവാക്കിയിരുന്നതായി മന്ത്രി പറ‍ഞ്ഞു.