കേരളത്തിലെ രാഷ്ട്രീയക്കൊലകൾക്ക് പിന്നിൽ സിപിഎം; ബിജെപി രണ്ടാമത്, കോൺഗ്രസ് ഏറ്റവും പുറകിൽ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Apr 2019, 7:25 PM IST
cpm behind political murders in kerala says asianetnews opinion poll
Highlights

 രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ ബിജെപി എന്ന് വിശ്വസിക്കുന്നതാകട്ടെ 24 ശതമാനം ആളുകളാണ്. 

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎമ്മെന്ന് അഭിപ്രായ സര്‍വെ. രാഷ്ട്രീയ കൊലപാതകം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപഎമ്മെന്ന് വിശ്വസിക്കുന്നവരാണ് ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായി സംഘടിപ്പിച്ച സര്‍വെയിൽ പങ്കെടുത്ത 43 ശതമാനം പേരും.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ ബിജെപി എന്ന് വിശ്വസിക്കുന്നത് 24 ശതമാനം ആളുകളാണ്. 
എസ്ഡിപിഐ ആണെന്ന് വിശ്വസിക്കുന്ന 14 ശതമാനം പേരും മുസ്ലീം ലീഗിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്ന 10 ശതമാനം പേരും ഉണ്ട്.

അതേ സമയം കോൺഗ്രസിന്‍റെ സ്ഥാനം പട്ടികയിൽ ഏറ്റവും പുറകിലാണ്. രാഷ്ട്രീയ കൊലപാതകം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോൺഗ്രസ് എന്ന് വിശ്വസിക്കുന്നത് വെറും 9 ശതമാനം പേര്‍ മാത്രമാണ്.  

ഏപ്രിൽ നാലുമുതൽ പത്ത് വരെയാണ് സര്‍വെ നടന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്. 

കേരളത്തെ മൂന്ന് മേഖലയാക്കി തിരിച്ചാണ് അഭിപ്രായ സര്‍വെ തയ്യാറാക്കിയത്. വടക്കൻ കേരളത്തിൽ എട്ട് സീറ്റ്. കാസര്‍കോട് ,കണ്ണൂര്‍, വടകര, വയനാട് , കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്.

 മധ്യകേരളത്തിലാകെ അഞ്ച് സീറ്റ്.  ആലത്തൂർ, തൃശൂർ ,ചാലക്കുടി ,എറണാകുളം ,ഇടുക്കി മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്. ഏഴ് സീറ്റുള്ള തെക്കൻ കേരളത്തിൽ കോട്ടയം, ആലപ്പുഴ,  മാവേലിക്കര ,പത്തനംതിട്ട ,കൊല്ലം , ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. 

loader