Asianet News MalayalamAsianet News Malayalam

വടക്കന്‍ കേരളത്തില്‍ കരുത്തോടെ യുഡിഎഫ്; ജയരാജനും കാലിടറും

സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതി കറ പുരണ്ട സിറ്റിങ് എംപി എംകെ രാഘവനെ ജനം കൈവിടില്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. വടകരയിൽ കൂറ്റൻ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്

north kerala election asianet survey
Author
Thiruvananthapuram, First Published Apr 14, 2019, 9:41 PM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടക്കൻ കേരളത്തിൽ യുഡിഎഫ് കുതിപ്പെന്ന് സര്‍വെ ഫലം. ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേർസ് സർവേയിൽ പങ്കെടുത്തവർ വടക്കൻ കേരളത്തിലെ എട്ടിൽ ആറ് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം പ്രവചിക്കുന്നു. കാസർഗോഡ്, പാലക്കാട് സിറ്റിങ് സീറ്റുകൾ ഇടതുപക്ഷം നിലനിർത്തുമെങ്കിലും കണ്ണൂർ സീറ്റ് കൈവിട്ട് പോകും.

സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതി കറ പുരണ്ട സിറ്റിങ് എംപി എംകെ രാഘവനെ ജനം കൈവിടില്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. വടകരയിൽ കൂറ്റൻ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് 52 ശതമാനം പേരാണ് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പക്ഷെ കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പോലുള്ള ലീഡ് ലഭിക്കില്ലെന്നാണ് പ്രവചനം. വടകരയിലെ ഫലമാണ് എല്‍ഡിഎഫ് ഏറ്റവും അധികം തിരിച്ചടി നല്‍കുന്നത്. 38 ശതമാനം വോട്ട് പി ജയരാജൻ നേടുമ്പോൾ 45 ശതമാനം വോട്ട് ഷെയറുമായി കെ മുരളീധരൻ കോൺഗ്രസിനുവേണ്ടി മണ്ഡലം നിലനിർത്തുമെന്നാണ് സർവേ ഫലം.

എന്നാല്‍, ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങിയ എം കെ രാഘവന്‍ 44% ശതമാനം വോട്ട് ഷെയര്‍ നേടി യുഡിഎഫ് നിലനിര്‍ത്തുമെന്ന് തന്നെയാണ് സര്‍വെ ഫലം. എ പ്രദീപ് കുമാറിന് 36 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

Follow Us:
Download App:
  • android
  • ios