നിങ്ങൾ തന്നെ 100ശതമാനം നൽകിയാണ് മത്സരിക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. ജയിലിൽ പോകാൻ അത്ര ഇഷ്ടമാണോ എന്നും മോഹൻലാൽ ചോദിക്കുന്നു.

ത്തവണത്തെ ജയിൽ ടാസ്ക്കിൽ വളരെ മോശം പ്രകടനം കാഴ്ച വച്ച ഡോ. റോബിനോട് കയർത്ത് സംസാരിക്കുകയാണ് മോഹൻലാൽ. ബി​ഗ് ബോസ് എന്ന ​ഗെയിമിൽ കൃത്യമായ നിയമ വ്യവസ്ഥ ഉണ്ട്. അതിനെ ചോദ്യം ചെയ്തു കൊണ്ട് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത് ശരിയായ സമീപനം അല്ലെന്ന് പറ‍ഞ്ഞ് കൊണ്ടാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. ശേഷം അന്നേ ദിവസം സജീകരിച്ചിരുന്ന സാധനങ്ങൾ വീണ്ടും കൊണ്ട് വരികയും മറ്റ് മത്സരാർത്ഥികളെ കൊണ്ട് നടത്തിക്കുകയും ചെയ്തു. പിന്നീടാണ് റോബിനെ ആ പെഡലിലൂടെ നടത്തിച്ചത്. 

എല്ലാറ്റിലും ഞാൻ 100 ശതമാനം. എന്റെ മനസ്സും ശരീരവും ബുദ്ധിയും യുക്തിയും അർപ്പണ ബോധവും ഉള്ളയാളാണ് താനെന്നാണ് റോബിൻ എന്നോട് പറഞ്ഞത്. എന്താണ് അന്ന് സംഭവിച്ചതെന്നാണ് മോഹൻലാൽ ചോദിച്ചത്. പിന്നാലെ ​ദിൽഷ ഉൾപ്പടെയുള്ളവരോട് റോബിൻ ആ ടാസ്ക്കിൽ ഉഴപ്പിയോ എന്ന് ചോദിച്ചു. ഉവ്വെന്നായിരുന്നു എല്ലാവരുടെയും മറുപടി. വേറെ എന്തോ ടെൻഷനിൽ ആയിരുന്നു റോബിൻ എന്നായിരുന്നു റോൺസൺ പറഞ്ഞത്." ഇതൊരു ​ഗെയിം ആണ്. അല്ലാതെ നമ്മുടെ ഇഷ്ട്ടത്തിനാണ് കഴിക്കുന്നതെങ്കിൽ അത് ഇവിടെ അല്ല ചെയ്യേണ്ടത്. റോബിൻ അത് സ്ഥാപിക്കുകയാണ്. ബി​ഗ് ബോസിനെ വെല്ലുവിളിക്കുകയാണ്. ഞാൻ വീണ്ടും പറയുകയാണ്. നമുക്ക് ഇതിലൊരു നിയമ വ്യവസ്ഥയുണ്ട്. നിങ്ങൾ തന്നെ 100ശതമാനം നൽകിയാണ് മത്സരിക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. ജയിലിൽ പോകാൻ അത്ര ഇഷ്ടമാണോ എന്നും മോഹൻലാൽ ചോദിക്കുന്നു.

ലക്ഷ്മി പ്രിയയുമായി സംസാരിക്കാന്‍ ജയിലില്‍ തന്നെ പോകണമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. ഈ ഷോയ്ക്ക് കുറേ നിയമങ്ങള്‍ ഉണ്ട്. അതെല്ലാം പറഞ്ഞിട്ടാണ് നിങ്ങളെ വീടിനകത്തേക്ക് അയച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ഇത്തരം നിയമ വ്യവസ്ഥകള്‍ തെറ്റിക്കാനാണ് പ്ലാനെങ്കില്‍, റോബിനോട് മാത്രമല്ല എല്ലാവരോടുമായി പറയുകയാണ് ഒരു സങ്കടവും ഇല്ലാതെ ഞാന്‍ തിരിച്ച് വിളിക്കും. ഞാന്‍ നില്‍ക്കുന്നത് അതിനാണ്. ഏറ്റവും സന്തോഷകരമായും സ്നേഹത്തോടെയുമാണ് ഗെയിം കളിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു. 

"ഞാന്‍ ജയില്‍ നോമിനേറ്റ് ആയ ശേഷം ഗെയിം കളിക്കണ്ട എന്നൊന്നും ഞാന്‍ വിചാരിച്ചില്ല സര്‍. ആ സമയത്ത് ലക്ഷ്മി ചേച്ചി വളരെയധികം വിഷമത്തിലായിരുന്നു. ചേച്ചിടെ മൈന്‍റ് അപ്സെറ്റ് ആയിരുന്നു. എന്നോട് സംസാരിക്കാന്‍ കണ്‍ഫര്‍ട്ടബിള്‍ ആണെന്ന് ചേച്ചി പറയുകയും ചെയ്തു. അങ്ങനെ ഒരുമിച്ച് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്" എന്നായിരുന്നു റോബിന്‍ പറഞ്ഞത്. ഊട്ടി, കൊടൈക്കനാല്‍ വല്ലതുമാണോ ജയില്‍ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. നിങ്ങള്‍ മനപൂര്‍വ്വം റോബിനോട് ജയിലില്‍ പോകാമെന്ന് പറഞ്ഞ് അയാളെ തോല്‍പ്പിച്ചതാണോ എന്ന് ലക്ഷ്മി പ്രിയയോട് മോഹന്‍ലാല്‍ ചോദിച്ചത്. അങ്ങനെ പ്രേക്ഷകര്‍ക്ക് പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. ശേഷം ഇരുവരും തങ്ങളുടേതായി ഭാഗങ്ങള്‍ പറഞ്ഞ് ഈ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണോ ഗെയിം കളിക്കുന്നതെന്നും മോഹന്‍ലാല്‍ റോബിനോട് ചോദിക്കുന്നു. അതൊരു നല്ല കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.