നൂബിൻ ജോണി പങ്കുവെച്ച വീഡിയോ.
എല്ലാ ബിഗ് ബോസ് മലയാളം സീസണുകളിലും സീരിയൽ മേഖലയിൽ നിന്നും ചിലർ മത്സരാർത്ഥികളായി എത്താറുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയതുകൊണ്ടു തന്നെ ഇവരെ പ്രത്യേകം പരിചപ്പെടുത്തേണ്ട കാര്യമില്ല. അത്തരത്തിലൊരാൾ ബിഗ് ബോസ് മലയാളം സീസൺ ഏഴിലും എത്തിയിട്ടുണ്ട്. ബിന്നി സെബാസ്റ്റ്യനാണ് ആ താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം സീരിയലിലെ താരമാണ് ബിന്നി. ബിന്നിയുടെ ഭർത്താവ് നൂബിൻ ജോണിയും അഭിനേതാവാണ്.
ഇപ്പോഴിതാ ബിഗ്ബോസിൽ പോകുന്ന വഴിക്ക് ബിന്നിയും നൂബിനും ഒരുമിച്ചെടുത്ത വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 'ഞങ്ങൾ ബിഗ്ബോസിൽ പോയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് നൂബിൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. ''ആത്മവിശ്വാസത്തോടെയും പ്രസരിപ്പോടെയുമാണ് ഡോക്ടർ ബിന്ന് ബിഗ്ബോസ് ഹൗസിലേക്ക് എത്തിയത്. ബുദ്ധിയും സൗന്ദര്യവും ഒന്നിച്ചു ചേർന്നതിന് ഒരുദാഹരണം'', എന്നാണ് നൂബിൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു താഴെ മേക്കപ്പ് ആർട്സിസ്റ്റായ ടോണി കമന്റ് ചെയ്തിരിക്കുന്നത്. ''കപ്പ് അടിച്ച് തിരിച്ചു വരൂ'' എന്ന് നിരവധി പേർ കമന്റ ചെയ്‍തിട്ടുണ്ട്.
കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി സെബാസ്റ്റ്യൻ. ഒരു ഡോക്ടർ കൂടിയായ ഇവർ ജോലിയിൽ നിന്നും ബ്രേക്കെടുത്താണ് അഭിനയത്തിലേക്ക് കടന്നത്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലും ബിന്നി ഒരു വേഷം ചെയ്‍തിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടിയത്. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ഓഗസ്റ്റിൽ ആയിരുന്നു ബിന്നിയുടേയും നൂബിന്റെയും വിവാഹം.
